Rajinikanth | സൂപ്പർസ്റ്റാർ രജനീകാന്തിനും കുടുംബത്തിനുമെതിരെ കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ.

2018-12-15 150

സൂപ്പർസ്റ്റാർ രജനീകാന്തിനും കുടുംബത്തിനുമെതിരെ കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് രജനിക്ക് പുലിവാൽ ആയിരിക്കുന്നത്. വേലക്കാരിക്ക് ഇരിപ്പിടം നൽകാതെ നിർത്തി തിയറ്ററിൽ 2.0 കാണുന്ന രജനിയും കുടുംബവുമാണ് ചിത്രത്തിൽ. ഇവരുടെ പിന്നിൽ സീറ്റ് ഉണ്ടായിട്ടും വേലക്കാരിയെ ഇരുത്തി സിനിമ കാണിക്കാൻ അനുവദിക്കാത്ത രജനിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ആണ് സോഷ്യൽ മീഡിയ പറയുന്നത്. കടുത്ത മനുഷ്യാവകാശലംഘനമാണ് ഇതെന്ന് രജനിക്കെതിരെ വിമർശനങ്ങൾ ഉയരുന്നു.